Friday, January 25, 2019

നീയും ഞാനും

സംവിധാനം: എ.കെ  സാജൻ



➤കഥയിൽ വലിയ പുതുമകളൊന്നുമില്ലാതെ സദാചാരം വിഷയമാക്കിയപ്പോൾ ആദ്യപകുതിയിലേ കോമഡിയും, പ്രണയവും രണ്ടാം പകുതിയിലേ ത്രില്ലിംഗ് മൂഡിലുള്ള വ്യത്യസ്തമായ അവതരണമികവുകൊണ്ടു കണ്ടിരിക്കാവുന്ന കോഴിക്കോടൻ പശ്ചാത്തലത്തിൽ ഒരു കൊച്ചു പ്രണയകഥ.
പോലീസ് സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിലുള്ള യാക്കുബും, ഹാഷ്മിയും കണ്ടുമുട്ടുന്നതും അവരുടെ പ്രണയവും തുടർന്ന് അവരുടെ ജീവിതത്തിലെ ചില പ്രശ്നങ്ങളും ഒക്കെ ആണ് ചിത്രത്തിൽ പറയുന്നത്. അതിനോടൊപ്പം പ്രധാനമായി എത്തുന്നത് സദാചാരം ആണ്.എല്ലാ നാട്ടിലും ഉണ്ടാകും കുറെ സദാചാര പോലീസ്.അതിനെ വിമർശിക്കുകയും, മത രാഷ്ട്രീയതയുടെ മുഖവും ചിത്രത്തിൽ കാണിക്കുന്നു. ആദ്യ പകുതി യാക്കൂബിന്റെയും ഹാഷ്മിയുടെയും പ്രണയത്തിലൂടെ കടന്നു പോകുമ്പോൾ ചെറിയ സസ്പെൻസ് നിലനിർത്തി ഇന്റർവലും തുടർന്ന് ഒരു ത്രില്ലിംഗ് മൂഡിലും ആണ് കഥ.ഒരു ഡീസന്റ് ക്ളൈമാക്‌സും ആയപ്പോൾ കണ്ടിരിക്കാൻ പറ്റിയ ഒരു ചിത്രം.ആകെ ഒരു കല്ലുകടിയായത് സിനിമയുടെ ദൈർഘ്യം ആണ്. പക്ഷെ രണ്ടാം പകുതിയിൽ ആ ദൈർക്യം അത്ര അനുഭവപ്പെടാതെ തന്നെ ആണ് അവതരിപ്പിച്ചിരിക്കുന്നത്.അതുപോലെ മനോഹരമായ ഗാനങ്ങളും ചിത്രത്തിലുണ്ട്.

➤യാക്കൂബും, ഹാഷ്മിയും ആയി എത്തിയ ഷറഫുദീനും അനു സിതാരയും മികച്ച രീതിയിൽ തന്നെ അവതരിപ്പിച്ചു. ഷറഫുദീൻ ലഭിച്ച വ്യത്യസ്തമായ നായക കഥാപാത്രം തനിക്കു ഏത് ഏരിയയും പറ്റും എന്നു വീണ്ടും തെളിയിച്ചു.മൊഞ്ചത്തി ഹാഷ്മി ആനു സിതാരയിൽ ഭദ്രം.പ്രണയരംഗങ്ങൾ എല്ലാം തന്നെ മനോഹരം.രണ്ടാം പകുതിയിൽ സിജു വിൽസൻ മികച്ച രീതിയിൽ തന്നെ അവതരിപ്പിച്ചു. വിഷ്ണു ഉണ്ണികൃഷ്ണന്റെ കഥാപാത്രം എടുത്തു പറയേണ്ടതാണ് കോമഡി എല്ലാം തന്നെ വർക്ക് ഔട്ട് ആയിട്ടുണ്ട്. ദിലീഷ് പോത്തൻ കുറച്ചു നേരം മാത്രമേ ഉണ്ടായിരുന്നു എങ്കിലും ആ സീൻ ഒക്കെ കിടിലം ആക്കിയിട്ടാണ് പോയത്.

➤പുതിയ നിയമതിനു ശേഷം എ.കെ സാജൻ സംവിധാനം ചെയ്ത ചിത്രമാണ് നീയും ഞാനും.അതിൽ നിന്നും വ്യത്യസ്തമായൊരു പ്രമേയം അത്യാവശ്യം നല്ല രീതിയിൽ ചെയ്തു.മനോഹരമായ ഗാനങ്ങൾക്ക് സംഗീതം നൽകിയ വിനു തോമസും,ഛായാഗ്രാഹകൻ ക്ലിന്റോ ആന്റണിയും കയ്യടി അർഹിക്കുന്നു. 

➤ആദ്യ രണ്ടു ദിവസം തീയറ്ററിൽ പോയിട്ട് ആളില്ലാത്തതിനാൽ സിനിമ ഇട്ടില്ല. അങ്ങനെ മൂന്നാമത് വീണ്ടും പോയി ആണ് ചിത്രം കണ്ടത്. തീയറ്റർ സ്റ്റാറ്റസ് എല്ലാം ശോകം ആണ്.അത് എന്തുകൊണ്ടാണെന്ന് മനസിലാവുന്നില്ല. ഇതുപോലുള്ള നല്ല ചെറിയ ചിത്രങ്ങളും ഇവിടെ വിജയിക്കണം.ധയ്ര്യമായി ഒരുവട്ടം തീയറ്ററിൽ കാണാനുള്ള വകയുണ്ട്.വ്യക്തിപരമായി ചിത്രം അത്യാവശ്യം ഇഷ്ടപ്പെട്ടു.
⇨Rating: 3.5/5⇦
©VISAKH

No comments:

Post a Comment