Saturday, January 26, 2019

ഇരുപത്തിയൊന്നാം നൂറ്റാണ്ട്

സംവിധാനം: അരുൺ ഗോപി


➤ദിലീപിനെ തിരിച്ചുകൊണ്ടുവന്ന രാമലീല എന്ന കിടിലൻ ചിത്രം നമുക്ക് സമ്മാനിച്ച അരുൺ ഗോപി തന്നെ ആണോ ഈ പടം എടുത്തത് എന്ന സംശയവുമായി ആണ് തീയറ്റർ വിട്ടത്.തികച്ചും നിരാശ മാത്രം ബാക്കിയാക്കി ഇരുപത്തിയൊന്നാം നൂറ്റാണ്ട്.

➤പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ ആക്കിയപ്പോൾ അത് കുറച്ചു ഭംഗിയായി ഒക്കെ എടുത്തിരുന്നേൽ ഈ ഒരവസ്ഥ ഉണ്ടാകില്ലായിരുന്നു.ഗോവയിൽ സെറ്റിൽ ചെയ്തിരിക്കുന്ന ബാബയും മകൻ അപ്പുവും അവരുടെ കുടുംബവും സുഹൃത്തുക്കളും അതിലെ കുറെ പ്രശ്നങ്ങളും ഒക്കെ ആയി തുടങ്ങുന്ന ചിത്രം. സായ എന്ന പെൺകുട്ടിയുടെ വരവിലൂടെ പിന്നീട് ഒരു കടുത്ത പ്രണയകഥയാകുന്നു.പക്ഷെ ആ പ്രണയകഥ കണ്ടിട്ട് പ്രേക്ഷകർക്ക് ഒന്നും തോന്നി കാണില്ല.കാരണം അത്ര പെർഫെക്ഷൻ ആയിരുന്നല്ലോ. അതിനിടയിൽ നായിക ആദ്യ പടത്തിൽ തന്നെ രണ്ടാം ചിത്രം ചെയ്യുന്ന നായകനുമായി  ഒരു ലിപ് ലോക്.അതും പെട്ടെന്ന് അങ്ങനെ തീരത്തെ കുറച്ചു സമയം ഉണ്ടായിരുന്നു.ആ സീനിൽ പ്രേക്ഷകർ കണ്ണ് തുറിച് ഇരിക്കുന്നത് കണ്ടു.വീണ്ടും പഴയപടി.ഇന്റർവെലിന് വന്ന ഒരു ചെറിയ സസ്പെൻസ് കണ്ടപ്പോൾ ഇനി അങ്ങോട്ട് മോശം ആവില്ലായിരിക്കും എന്ന് ഞാൻ എന്റെ മനസിനെ പറഞ്ഞു വിശ്വസിപ്പിച്ചു.അതും വെറുതെ ആയി.വീണ്ടും അടപടലം.ഇതിനിടയിൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ വരുന്ന ധര്മജന്റെ 15  മിനിട്ടുള്ള സ്ക്രീൻ പ്രെസൻസ് ആണ് ആകെ ഒന്ന് ചിരിപ്പിച്ചത്.വർഗീയവും ,രാഷ്ട്രീയവും,മതവും  തുടങ്ങി കുറെ കാര്യങ്ങൾ ചിത്രത്തിൽ പറഞ്ഞു പോകുന്നുണ്ടെങ്കിലും ഒന്നും ഏറ്റില്ല.ആകെ ഇഷ്ടപ്പെട്ട ഒരു ഡയലോഗ് "പ്രതികരിക്കാൻ പാടില്ല ഇപ്പൊ പ്രതികരിച്ചാൽ സംഗിയോ കൊങ്ങിയോ സുഡാപ്പിയോ കമ്മിയോ ഒക്കെ ആക്കി മറ്റും" എന്ന ധര്മജന്റെ ഡയലോഗ് ആണ്.ആരൊക്കെയോ പറഞ്ഞിരുന്നു ഫയ്റ്റ് സീൻ കൊല്ലം എന്ന്. ആകെ ഉണ്ടായിരുന്ന ഒരു ഫയ്റ്റ് ക്ളൈമാക്സില് ആണ്. അത് കണ്ടിട്ട് തന്നെ ചിരി വന്നു.പീറ്റർ ഹെയ്‌ൻ എല്ലാ സ്റ്റാൻഡിലും പുലിമുരുഗൻ റെഫറൻസ് കണ്ടില്ലെങ്കിൽ ഉറക്കം കിട്ടില്ല എന്ന് തോന്നുന്നു. അതുപോലെ പടം മുഴുവൻ ലാലേട്ടന്റെ കുറെ പടങ്ങളുടെ ഡയലോഗും.ലാലേട്ടൻ റെഫറൻസും ഉണ്ടായിരുന്നു. കൂടുതൽ ആകുമ്പോൾ കൺട്രോൾ പോകില്ലേ ആർക്കായാലും.വെറുപ്പിച്ചു.അതിനിടെ അരുൺ ഗോപിയുടെ ആദ്യ ചിത്രത്തിലേ രാമനുണ്ണിയെ ഒന്ന് ഓർമിപ്പിച്ചു.കൂടെ ആ ബിജിഎം ഉണ്ടായിരുന്നു.ദൈർഖ്യം ക്ഷമയെ പരീക്ഷിക്കുന്നു ഉണ്ട്.

➤പ്രണവ് മോഹൻലാലിൻറെ ആദ്യ ചിത്രമായ ആദി ഇഷ്ടപ്പെട്ടിരുന്നു.അഭിനയവും പ്രശ്നം തോന്നിയില്ല. പക്ഷെ ഈ ചിത്രത്തിൽ ആകെ മൊത്തം സീൻ കോൺട്രാ ആയിരുന്നു.കോമഡി ഒക്കെ കേട്ട് നിർവികാരനായി ഇരിക്കാൻ കഴിഞ്ഞൊള്ളു. പുതുമുഖ നായികയുടെ പ്രകടനം മോശമല്ല.പക്ഷെ ഡബ്ബിങ്. ഈ ഒരു ശബ്ദം മാത്രം ആണോ ഒള്ളു മലയാള സിനിമയിൽ വരുന്ന പുതുമുഖങ്ങൾക്ക് കൊടുക്കാൻ.തീർത്തും അരോചകം.മനോജ് കെ ജയനൊന്നും കാര്യമായി ചെയ്യാൻ ഇല്ലായിരുന്നു.15  മിനിറ്റ് മാത്രം വന്ന ഗോകുൽ സുരേഷും സിദ്ധിക്കും ആ റോൾ മികച്ചതാക്കി.

➤അരുൺ ഗോപി എന്ന സംവിധായകനിൽ നിന്നും ഇങ്ങനെ ഒരു തട്ടിക്കൂട്ട് ചിത്രം അല്ല പ്രതീക്ഷിച്ചത്.പ്രതീക്ഷയുടെ അമിതഭാരത്തിന്റെ നൂറിൽ ഒരംശം പോലും ഇല്ലാതെ പോയിട്ടും നിരാശ തന്നെ.ആദ്യപകുതിയിൽ ഗോവൻ കാഴ്ചകൾ അഭിനന്ദ് രാമാനുജം നന്നായി തന്നെ എടുത്തിട്ടുണ്ട്. ഗോപി സുന്ദറിന്റെ ബിജിഎം ഒട്ടും ഏറ്റില്ല.vfx വർക്ക് എല്ലാം വളരെ മോശം.പീറ്റർ ഹെയ്‌നിന്റെ സ്റ്റണ്ട് ഒക്കെ ഒട്ടും എഫാക്ടിവ് ആയി തോന്നിയില്ല.

➤ആകെ മൊത്തം നോക്കുമ്പോൾ ചില കഥാപാത്രങ്ങളും.ചില സാമൂഹിക വിഷയങ്ങളും ഒക്കെ പ്രതിപാതിച്ചതു മാത്രം ഒരു പോസ്റ്റിറ്റിവ് ആയി ഇരിക്കുമ്പോൾ.ബാക്കിയെല്ലാ തന്നെ വെറുതെ ആയിപ്പോയി.അരുൺ ഗോപി ലാലേട്ടൻ എന്ന പ്രൊഡക്ടിനെ വച്ച് ചെയ്ത ഒരു പ്രഹസനം മാത്രം ആയി തോന്നി.(അഭിപ്രായം തികച്ചും വ്യക്തിപരം.ചിത്രം കാണണോ കാണാതിരിക്കാനോ പറയുന്നില്ല.)

Rating: 1.75/5

©VISAKH

Friday, January 25, 2019

നീയും ഞാനും

സംവിധാനം: എ.കെ  സാജൻ



➤കഥയിൽ വലിയ പുതുമകളൊന്നുമില്ലാതെ സദാചാരം വിഷയമാക്കിയപ്പോൾ ആദ്യപകുതിയിലേ കോമഡിയും, പ്രണയവും രണ്ടാം പകുതിയിലേ ത്രില്ലിംഗ് മൂഡിലുള്ള വ്യത്യസ്തമായ അവതരണമികവുകൊണ്ടു കണ്ടിരിക്കാവുന്ന കോഴിക്കോടൻ പശ്ചാത്തലത്തിൽ ഒരു കൊച്ചു പ്രണയകഥ.
പോലീസ് സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിലുള്ള യാക്കുബും, ഹാഷ്മിയും കണ്ടുമുട്ടുന്നതും അവരുടെ പ്രണയവും തുടർന്ന് അവരുടെ ജീവിതത്തിലെ ചില പ്രശ്നങ്ങളും ഒക്കെ ആണ് ചിത്രത്തിൽ പറയുന്നത്. അതിനോടൊപ്പം പ്രധാനമായി എത്തുന്നത് സദാചാരം ആണ്.എല്ലാ നാട്ടിലും ഉണ്ടാകും കുറെ സദാചാര പോലീസ്.അതിനെ വിമർശിക്കുകയും, മത രാഷ്ട്രീയതയുടെ മുഖവും ചിത്രത്തിൽ കാണിക്കുന്നു. ആദ്യ പകുതി യാക്കൂബിന്റെയും ഹാഷ്മിയുടെയും പ്രണയത്തിലൂടെ കടന്നു പോകുമ്പോൾ ചെറിയ സസ്പെൻസ് നിലനിർത്തി ഇന്റർവലും തുടർന്ന് ഒരു ത്രില്ലിംഗ് മൂഡിലും ആണ് കഥ.ഒരു ഡീസന്റ് ക്ളൈമാക്‌സും ആയപ്പോൾ കണ്ടിരിക്കാൻ പറ്റിയ ഒരു ചിത്രം.ആകെ ഒരു കല്ലുകടിയായത് സിനിമയുടെ ദൈർഘ്യം ആണ്. പക്ഷെ രണ്ടാം പകുതിയിൽ ആ ദൈർക്യം അത്ര അനുഭവപ്പെടാതെ തന്നെ ആണ് അവതരിപ്പിച്ചിരിക്കുന്നത്.അതുപോലെ മനോഹരമായ ഗാനങ്ങളും ചിത്രത്തിലുണ്ട്.

➤യാക്കൂബും, ഹാഷ്മിയും ആയി എത്തിയ ഷറഫുദീനും അനു സിതാരയും മികച്ച രീതിയിൽ തന്നെ അവതരിപ്പിച്ചു. ഷറഫുദീൻ ലഭിച്ച വ്യത്യസ്തമായ നായക കഥാപാത്രം തനിക്കു ഏത് ഏരിയയും പറ്റും എന്നു വീണ്ടും തെളിയിച്ചു.മൊഞ്ചത്തി ഹാഷ്മി ആനു സിതാരയിൽ ഭദ്രം.പ്രണയരംഗങ്ങൾ എല്ലാം തന്നെ മനോഹരം.രണ്ടാം പകുതിയിൽ സിജു വിൽസൻ മികച്ച രീതിയിൽ തന്നെ അവതരിപ്പിച്ചു. വിഷ്ണു ഉണ്ണികൃഷ്ണന്റെ കഥാപാത്രം എടുത്തു പറയേണ്ടതാണ് കോമഡി എല്ലാം തന്നെ വർക്ക് ഔട്ട് ആയിട്ടുണ്ട്. ദിലീഷ് പോത്തൻ കുറച്ചു നേരം മാത്രമേ ഉണ്ടായിരുന്നു എങ്കിലും ആ സീൻ ഒക്കെ കിടിലം ആക്കിയിട്ടാണ് പോയത്.

➤പുതിയ നിയമതിനു ശേഷം എ.കെ സാജൻ സംവിധാനം ചെയ്ത ചിത്രമാണ് നീയും ഞാനും.അതിൽ നിന്നും വ്യത്യസ്തമായൊരു പ്രമേയം അത്യാവശ്യം നല്ല രീതിയിൽ ചെയ്തു.മനോഹരമായ ഗാനങ്ങൾക്ക് സംഗീതം നൽകിയ വിനു തോമസും,ഛായാഗ്രാഹകൻ ക്ലിന്റോ ആന്റണിയും കയ്യടി അർഹിക്കുന്നു. 

➤ആദ്യ രണ്ടു ദിവസം തീയറ്ററിൽ പോയിട്ട് ആളില്ലാത്തതിനാൽ സിനിമ ഇട്ടില്ല. അങ്ങനെ മൂന്നാമത് വീണ്ടും പോയി ആണ് ചിത്രം കണ്ടത്. തീയറ്റർ സ്റ്റാറ്റസ് എല്ലാം ശോകം ആണ്.അത് എന്തുകൊണ്ടാണെന്ന് മനസിലാവുന്നില്ല. ഇതുപോലുള്ള നല്ല ചെറിയ ചിത്രങ്ങളും ഇവിടെ വിജയിക്കണം.ധയ്ര്യമായി ഒരുവട്ടം തീയറ്ററിൽ കാണാനുള്ള വകയുണ്ട്.വ്യക്തിപരമായി ചിത്രം അത്യാവശ്യം ഇഷ്ടപ്പെട്ടു.
⇨Rating: 3.5/5⇦
©VISAKH