Sunday, February 3, 2019

പേരൻപ്

സംവിധാനം: റാം


➤ഒരു ചലച്ചിത്രാനുഭവത്തിനും അപ്പുറം, മറ്റെന്തോ ആണ് പേരൻപ്.ഇതൊരു കരച്ചിൽ ചിത്രമോ അവാർഡ് പടമോ ഒന്നും അല്ല.ജീവിതം ആണ് അമുദാവന്റെയും പാപ്പയുടെയും ജീവിതം.ആ ജീവിതം മാത്രം ആണ് കൺനിറയെ കണ്ടത്.ഒരിക്കലും കിട്ടിയിട്ടില്ലാത്ത ഒരു തീയറ്റർ അനുഭവം.ഒരുപാട് ഒരുപാട് ചിന്തിപ്പിച്ചുകൊണ്ട് എന്നും മനസ്സിൽ ഉണ്ടാകും റാമിന്റെ ഈ സൃഷ്ടി.

➤ശാരീരികവും,മാനസികവുമായി വൈകല്യമുള്ള ഒരു മകൾ.അതും അമ്മയും കൂടെ ഇല്ലാത്തപ്പോൾ ഒരു അച്ഛൻ എങ്ങനെ അവളെ വളർത്തും.ഒരുപാട് വെല്ലുവിളികൾ ഉണ്ടാകും ആ ജീവിതത്തിന്.വളർന്നു വരുന്ന പെൺകുട്ടിയാണ്,അച്ഛൻ ആണ് കൂടെ ഉള്ളത് എങ്കിൽ കൂടി അയാൾ ഒരു പുരുഷൻ ആണ്.പാപ്പക്ക് വേണ്ടി സ്വന്തം ജീവിതത്തിലെ വെളിച്ചങ്ങളെല്ലാം അണച്ച് അവൾക്ക് വെളിച്ചമായി കൂടെ ഉണ്ട് സ്വന്തം അപ്പ.12 അധ്യായങ്ങളിലൂടെ പറഞ്ഞു നീങ്ങുന്ന അമുദേവന്റെയും ആ മകളുടെയും ജീവിതം ആണ് എല്ലാം.ഓരോ അധ്യായവും ഓരോ അർത്ഥങ്ങളിലേക്ക് നീങ്ങുന്നു.അതിൽ കാലങ്ങളും അന്തരീക്ഷവവും, ജീവിതവും എല്ലാം മാറുന്നു.ആദ്യപകുതിയിലെ ഗ്രാമഭംഗിയിൽ പറഞ്ഞുപോയ ജീവിതം, രണ്ടാം പകുതിയിൽ നഗരത്തിൽ എത്തിയ ജീവിതത്തിലേക്ക് കൊണ്ടുപോകുന്നു.സെന്റിമെന്റ സീനുകൾ മാത്രം അല്ല പറയുന്നത്.ഒട്ടും ഓവർ ആക്കാതെയുള് കൃത്യമായ മേക്കിങ് തന്നെ ആണ് വിജയിക്കുന്നത്.ഓരോ സീനിനും ഓരോ അർഥം ആണ്.വൈകല്യങ്ങൾ ഉണ്ടെങ്കിലും അവളും ഒരു മനുഷ്യ ആണ്. വികാരങ്ങളും വിചാരങ്ങളും ഉള്ളവൾ.അതെല്ലാം എത്ര മനോഹരമായാണ് റാം ഒരുക്കിയിരിക്കുന്നത്.മനസിന് സന്തോഷം നൽകുന്ന ഒരു മികച്ച ക്ളൈമാക്സ് കൂടി ആയപ്പോൾ, എന്നെന്നും ഓർമ്മിക്കാൻ ഒരു ദൃശ്യാനുഭവം ആയി മാറി പേരൻപ്.

➤മമ്മൂക്ക, എന്ന നടനെ അല്ല ചിത്രത്തിൽ ഉടനീളം കാണാൻ സാധിച്ചത്.അത് അമുദാവനെ മാത്രം.ഈ പ്രകടനത്തിന് ദേശീയ അംഗീകാരം ലഭിച്ചില്ലെങ്കിൽ പിന്നെ എന്തിനാണ് ലഭിക്കേണ്ടത്.പ്രേക്ഷകർ ഇപ്പോഴേ അത് കൊടുത്തുകഴിഞ്ഞു സ്നേഹമായിട്ട്.ഓരോ സീനിലും ഉള്ള വികാരങ്ങൾ പ്രേക്ഷകന്റെ നെഞ്ചിലേക്ക് തുളച്ചുകയറുന്നവിധം.ചില രംഗങ്ങളിലെ അമുദവൻ കണ്ണ് നനയിച്ചു.വാക്കുകൾക്കും അപ്പുറം ആണ് ഇക്ക.ഒരുപാട് ഒരുപാട് ഒരുപാട് നന്ദി ഇങ്ങനെ ഒരു കഥാപാത്രത്തെ തന്നതിന്.കൂടെ പാപ ആയി തകർത്തത് സഥാന.ചിത്രത്തിലുടനീളം ഇങ്ങനൊരു കഥാപാത്രം കൈകാര്യം ചെയ്ത ആ കുട്ടി.എന്താ പറയേണ്ടത്.ഓരോ നിമിഷവും വിസ്മയം.അഞ്ജലി,അഞ്ജലി അമീർ എന്നിവരും മികച്ചു നിന്ന് തങ്ങളുടെ കഥാപാത്രം ഭദ്രം ആക്കി. എന്തിനേറെ ഒരു സീനിൽ പോലും വന്നുപോയവർ ജീവിച്ചു കാണിച്ച ചിത്രം.

➤റാം.സംവിധാനത്തിന്റെ മറ്റൊരു താളം ആണ് താങ്കൾ ഈ ചിത്രത്തിലൂടെ പ്രേക്ഷകർക്ക് കാണിച്ചു തന്നത്.കാണുന്ന ഓരോ സീനും പ്രേക്ഷകന്റെ മനസിലേക്ക് തുളച്ചു കയറ്റാൻ ശക്തിയുള്ള എന്തോ ഒരു മന്ത്രികമായ കഴിവ് ഉണ്ട് ഈ കഥക്കും സംവിധാനത്തിനും.6 വർഷം ആണ്  മമ്മൂക്കക്ക് വേണ്ടി കാത്തിരുന്ന് എന്ന് അറിഞ്ഞിരുന്നു.അത് വെറുതെ അല്ല. നിങ്ങൾക്ക് അറിയാം.ഞങ്ങളുടെ മമ്മൂക്കയെ എങ്ങനെ ഉപയോഗിക്കണം എന്ന്.ഒരുപാട് ഒരുപാട് നന്ദി.'തേനി ഈശ്വർ'. എല്ലാം നൂറിൽ നൂർ വാങ്ങുമ്പോഴും അതിൽ ഏറ്റവും വലിയ പങ്കു വഹിച്ച ക്യാമറ.ആദ്യ പകുതിയിലെ ഓരോ രംഗങ്ങളും എത്ര മനോഹരമായാണ് ചിത്രീകരിച്ചിട്ടുള്ളത്.യുവൻ ശങ്കർ  രാജയുടെ മാജിക്കൽ മ്യൂസിക് കൂടെ ആയപ്പോൾ വാക്കുകൾക്കതീതം.

➤സിനിമ കണ്ടു പുറത്തിറങ്ങുന്ന ഒരാൾക്കും അങ്ങനെ മറക്കാൻ കഴിയില്ല ഈ അനുഭവം.ഇന്ത്യൻ സിനിമയെ ലോകത്തിന്റെ നെറുകയിലേക്കെത്തിച്ച ഈ ദൃശ്യാവിഷ്‌കാരം നൽകിയതിന് എത്ര നന്ദി പറഞ്ഞാലും തീരില്ല.കാണാത്തവർ തീർച്ചയായും തീയറ്ററിൽ നിന്ന് തന്നെ കണ്ടു അറിഞ്ഞിരിക്കേണ്ട ഒരു മികച്ച അനുഭവം അതാണ് പേരൻപ് . FACE OF INDIAN CINEMA.

Rating: 5/5  (റേറ്റിങ് കൊടുക്കേണ്ട ചിത്രം അല്ല ഇത്.അതിനുമപ്പുറം എന്തോ ഒന്നുണ്ട്.)

©VISAKH